Trending

വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്ന് വി എം വിനു

കോഴിക്കോട് : പരസ്പരം സ്‌നേഹിക്കാനും സംസാരിക്കാനും സമയമില്ലാത്ത കാലമാണിതെന്നും വേദനിക്കുന്നവരോട് കൂടെയുണ്ട് എന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്നും പ്രശസ്ത സിനിമാ സംവിധായകൻ വി.എം. വിനു പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ളmസദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ജില്ലയിലെ മുതിർന്ന പത്രം ഏജൻ്റുമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽലക്ഷം രൂപയുംമെമൻ്റേയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് കോട്ടൂളി സ്വദേശി എം.ശിവന് സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഡ്രഗ് ഫ്രീ കേരള ഫ്രീഡം റൈഡ് സൈക്ലത്തോണിൽ ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കോഡിൽ ഇടം നേടിയ ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷാമിലിനെയും ചടങ്ങിൽ ആദരിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജിഷ പുളിയത്താലിൽ, ആയിശകുട്ടി, വികസന സമിതി പ്രസിഡണ്ട് കെ.പി. വസന്തരാജ്, റിട്ട. പോലീസ് ഓഫീസർ എ. വിശ്വനാഥ കുറുപ്പ്, വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്നമംഗലം, യോഗാചാര്യൻ പി.വി. ഷേഗിഷ്, ജനറൽ സെക്രട്ടറി എം.കെ. ഉദയകുമാർ, മുൻ അവാർഡ് ജേതാക്കളായ സുനിൽ മുതുവന , കെ. ദേവി, പ്രമീള നായർ, പി. ശിവപ്രസാദ്, എ. എം. സീനാ ഭായ് എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!