Kerala News

അനുരഞ്ജനമില്ല, ദേശീയ നേതൃത്വം പറയുന്നത് നടപ്പിലാക്കും; ഐഎന്‍എല്‍ വിഷയത്തില്‍ തുറന്നടിച്ച് അഹമ്മദ് ദേവര്‍ കോവില്‍

ഐഎന്‍എല്‍ വിഷയത്തില്‍ വഹാബ് വിഭാഗവുമായുള്ള അനുരജ്ഞനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട് ചേര്‍ന്ന കാസിം ഇരിക്കൂര്‍ വിഭാഗം നേതൃ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു അനുരഞ്ജനവും ഇല്ല. അവര്‍ പാര്‍ട്ടിക്ക് പുറത്താണ്’. മന്ത്രി പറഞ്ഞു.

എല്‍ഡിഎഫില്‍ പറയാനുള്ളത് അവിടെ പറയും. പാര്‍ട്ടി ദേശീയ നേതൃത്വം പറയുന്നതാണ് നമുക്ക് പ്രധാനം എന്നും മന്ത്രി ദേവര്‍ കോവില്‍ പറഞ്ഞു. 15നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ ക്ഷണം കിട്ടിയോ എന്ന ചോദ്യത്തിന് അതു പിന്നീട് പറയാം എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.

കാസിം ഇരിക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ‘അഖിലേന്ത്യാ നേതൃത്വം പറയുന്നതാണ് നടപ്പാക്കുക. മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കും. ഈ മാസം 31ന് ഐഎന്‍എല്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുമെന്ന് കാസിം ഇരിക്കൂര്‍ വിഭാഗം പ്രതികരിച്ചു. ഐഎഎന്‍എല്ലിന്റെ പേരും കൊടിയും വഹാബ് പക്ഷം ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കും.

അതേസമയം സമവായത്തിനുള്ള സാധ്യതകളെ അട്ടിമറിച്ചത് മറുവിഭാഗമാണെന്ന് ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍ വഹാബ് പ്രതികരിച്ചു. ഭിന്നിച്ച് നില്‍ക്കരുതെന്നാണ് എല്‍എഡിഎഫ് നേതൃത്വം നിര്‍ദേശിച്ചത്. തങ്ങളെ പുറത്താക്കിയ അഹമ്മദ് ദേവര്‍കോവില്‍ മുന്നണിയോട് മാപ്പ് പറയണം. അഹമ്മദ് ദേവര്‍കോവില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!