അനുരഞ്ജനമില്ല, ദേശീയ നേതൃത്വം പറയുന്നത് നടപ്പിലാക്കും; ഐഎന്‍എല്‍ വിഷയത്തില്‍ തുറന്നടിച്ച് അഹമ്മദ് ദേവര്‍ കോവില്‍
ഐഎന്‍എല്‍ വിഷയത്തില്‍ വഹാബ് വിഭാഗവുമായുള്ള അനുരജ്ഞനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട് ചേര്‍ന്ന കാസിം ഇരിക്കൂര്‍ വിഭാഗം നേതൃ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു അനുരഞ്ജനവും ഇല്ല. അവര്‍ പാര്‍ട്ടിക്ക് പുറത്താണ്’. മന്ത്രി പറഞ്ഞു. എല്‍ഡിഎഫില്‍ പറയാനുള്ളത് അവിടെ പറയും. പാര്‍ട്ടി ദേശീയ നേതൃത്വം പറയുന്നതാണ് നമുക്ക് പ്രധാനം എന്നും മന്ത്രി ദേവര്‍ കോവില്‍ പറഞ്ഞു. 15നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ ക്ഷണം കിട്ടിയോ […]
