Kerala News

ജില്ലയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു;പൗരന്മാർക്ക് അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമ -അഹമ്മദ് ദേവർകോവിൽ

  • 15th August 2023
  • 0 Comments

ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്രം കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം മാത്രമല്ല സ്വാതന്ത്ര്യത്തിനുശേഷം വിവിധ മേഖലകളിൽ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൂടിയാണ് ആഘോഷിക്കുന്നത്. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ ദേശീയ സ്വത്വത്തിന്റെ ആണിക്കല്ലായി നിലനിൽക്കണം. രാജ്യത്തിന്റെ ജനാധിപത്യ -മതേതര മൂല്യങ്ങൾ […]

Kerala News

‘ക്ഷമയുടെ നെല്ലിപ്പടി കണ്ടു’വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല,മതസ്പര്‍ധ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി

  • 28th November 2022
  • 0 Comments

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യത്തോട് പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണോ ലത്തീന്‍ അതിരൂപതയെന്ന് മന്ത്രി ചോദിച്ചു.ഇന്നലെ മറ്റ് മതവിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായെന്നും മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് മതസ്പര്‍ധ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.‘കേരളത്തിന് ഗുണകരമാകുന്ന, കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന പദ്ധതി നിര്‍ത്തിവക്കാന്‍ കഴിയില്ല. അതൊഴികെയുള്ള ഏതൊരു ഡിമാന്‍ഡ് അംഗീകരിക്കാനും ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറാണ്’. മന്ത്രി കൂട്ടിച്ചേര്‍ത്തു.ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. തുറമുഖ […]

Trending

പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധം; സുരേന്ദ്രൻ ഇന്ന് നടത്തിയത് ഉണ്ടയില്ലാ വെടി;അഹമ്മദ് ദേവര്‍കോവില്‍

  • 28th September 2022
  • 0 Comments

പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിനപ്പുറം കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലെഴുതി,റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ […]

Kerala News

റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധം;അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി

  • 28th September 2022
  • 0 Comments

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചാരിറ്റി വിങ്ങായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവിശ്യപ്പെട്ടു.ഐ.എന്‍.എല്‍ നേതാവായ പ്രൊഫ. മുഹമ്മദ് സുലൈമാന്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് വ്യക്തമായ ബന്ധമുണ്ട്. ഒരു നിരോധിത സംഘടനയുടെ തലപ്പത്തിരുന്നയാള്‍ക്ക് എങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും. അതിനാല്‍ മന്ത്രി […]

Kerala News

അനുരഞ്ജനമില്ല, ദേശീയ നേതൃത്വം പറയുന്നത് നടപ്പിലാക്കും; ഐഎന്‍എല്‍ വിഷയത്തില്‍ തുറന്നടിച്ച് അഹമ്മദ് ദേവര്‍ കോവില്‍

  • 12th March 2022
  • 0 Comments

ഐഎന്‍എല്‍ വിഷയത്തില്‍ വഹാബ് വിഭാഗവുമായുള്ള അനുരജ്ഞനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട് ചേര്‍ന്ന കാസിം ഇരിക്കൂര്‍ വിഭാഗം നേതൃ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു അനുരഞ്ജനവും ഇല്ല. അവര്‍ പാര്‍ട്ടിക്ക് പുറത്താണ്’. മന്ത്രി പറഞ്ഞു. എല്‍ഡിഎഫില്‍ പറയാനുള്ളത് അവിടെ പറയും. പാര്‍ട്ടി ദേശീയ നേതൃത്വം പറയുന്നതാണ് നമുക്ക് പ്രധാനം എന്നും മന്ത്രി ദേവര്‍ കോവില്‍ പറഞ്ഞു. 15നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ ക്ഷണം കിട്ടിയോ […]

Local News

സപ്ലൈ കേരള’ സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതി; മന്ത്രി അഹമ്മദ് ദേവർ കോവിൽ

  • 7th January 2022
  • 0 Comments

വിപണിയിലെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സപ്ലൈകോ ആവിഷ്കരിച്ച ഓൺലൈൻ വിതരണ സംവിധാനം ‘സപ്ലൈ കേരള’ സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ ‘സപ്ലൈ കേരള’ ആപ്ലിക്കേഷൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനത്തിൽ കാലികമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാണ് ബിസിനസിലെ വിജയം. ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ വിൽക്കുന്ന സപ്ലൈകോ പൊതു വിപണിയിൽ വൻകിട കുത്തക കമ്പനികൾ സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയപ്പോൾ സൂപ്പർ മാർക്കറ്റുകൾ […]

Kerala News

‘പാര്‍ട്ടി പിളര്‍ന്നിട്ടില്ല, ഐ എന്‍ എല്‍ ദേശീയ സംവിധാനമാണ്’; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

  • 26th July 2021
  • 0 Comments

ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തെരുവില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയും പിന്നാലെ രണ്ട് പക്ഷമായി തിരിഞ്ഞ് ഇരുപക്ഷവും വെവ്വേറെ നിലപാടുകള്‍ എടുക്കുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. താന്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ തലത്തിലുള്ള വിഷയത്തില്‍ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. പാര്‍ട്ടി സംസ്ഥാന സംവിധാനമല്ല, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ദേശീയ നേതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം […]

error: Protected Content !!