റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധം;അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി

0
89

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചാരിറ്റി വിങ്ങായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവിശ്യപ്പെട്ടു.ഐ.എന്‍.എല്‍ നേതാവായ പ്രൊഫ. മുഹമ്മദ് സുലൈമാന്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് വ്യക്തമായ ബന്ധമുണ്ട്. ഒരു നിരോധിത സംഘടനയുടെ തലപ്പത്തിരുന്നയാള്‍ക്ക് എങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും. അതിനാല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയില്‍നിന്ന് ഒഴിവാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.നിരോധിക്കപ്പെട്ട പ്രസ്ഥാനവുമായി ചേർന്ന് ഭരണം നടത്തുന്നത് സിപിഎം അവസാനിപ്പിക്കണം. ഒന്നോ രണ്ടോ പഞ്ചായത്തും, മുൻസിപ്പാലിറ്റികളും ഭരിക്കാൻ വേണ്ടി രാജ്യത്തിൻ്റെ താത്പര്യം ബലികൊടുക്കുന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മുസ്ലീം പിന്നാക്ക പ്രദേശങ്ങളെന്ന് കണ്ടെത്തിയ ഗ്രാമങ്ങളെ ദത്തെടുക്കുകയാണ് റിഹാബ് ഫൗണ്ടേഷൻ വഴി ദത്തെടുക്കുക മാത്രമാണ് ചെയ്തത് എന്നാണ് മുഹമ്മദ് സുലൈമാൻ നേരത്തെ വ്യക്തമാക്കിയത്. താൻ റിഹാബ് ഫൗണ്ടേഷൻ്റെ സ്ഥാപക ട്രസ്റ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎൻഎലിൻ്റെ അന്തരിച്ച അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടിൻ്റെ നിര്‍ദേശാനുസരണം ആണ് റിഹാബ് ഫൗണ്ടേഷനിലേക്ക് എത്തിയതെന്നും ഇതൊരു സെക്യുലര്‍ ഫോറമാണെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here