ചരിത്രത്തിലേക്ക് ബൗണ്ടറിയടിച്ച് മിതാലി

0
162

ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആനി ബോഷ്‌കിന്‍റെ പന്തിനെ ബൗണ്ടറിയടിച്ച് ഇന്ത്യ നായിക മിതാലിരാജ് നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു.10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടത്തിലേക്കായിരുന്നു ആ ബൗണ്ടറി.

ലോകത്ത് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മിതാലി. ഇംഗ്ലണ്ടിന്‍റെ ചാര്‍ലോട്ടെ എഡ്വാര്‍ഡാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലേക്ക് എത്തിയ താരം. വെള്ളിയാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 36 റണ്‍സ് നേടിയതോടെയാണ് മിതാലി റെക്കോര്‍ഡിലെത്തിയത്. തൊട്ടടുത്ത പന്തില്‍ തന്നെ മിതാലി പുറത്താവുകയും ചെയ്തു. 311 മത്സരങ്ങളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. 1999ലാണ് മിതാലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here