International News Sports

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍

അന്താരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍. വെസ്റ്റ്ഇന്‍ഡീസും പാകിസ്താനും തമ്മിലുള്ള വനിതാ ട്വന്റി-20 മത്സരത്തിനിടയില്‍ രണ്ട് വിന്‍ഡീസ് താരങ്ങളാണ് കുഴഞ്ഞുവീണത്. ആന്റിഗ്വയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലാണ് സംഭവം. മത്സരം ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിലാണ് വിന്‍ഡീസ് താരങ്ങളായ ചിനെല്ലേ ഹെന്റി, ചെഡിയന്‍ നേഷന്‍ എന്നിവര്‍ കുഴഞ്ഞുവീണത്. ഉടനെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഴഞ്ഞു വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പകരക്കാരെ […]

News Sports

ചരിത്രത്തിലേക്ക് ബൗണ്ടറിയടിച്ച് മിതാലി

  • 12th March 2021
  • 0 Comments

ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആനി ബോഷ്‌കിന്‍റെ പന്തിനെ ബൗണ്ടറിയടിച്ച് ഇന്ത്യ നായിക മിതാലിരാജ് നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു.10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടത്തിലേക്കായിരുന്നു ആ ബൗണ്ടറി. ലോകത്ത് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മിതാലി. ഇംഗ്ലണ്ടിന്‍റെ ചാര്‍ലോട്ടെ എഡ്വാര്‍ഡാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലേക്ക് എത്തിയ താരം. വെള്ളിയാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 36 റണ്‍സ് നേടിയതോടെയാണ് മിതാലി റെക്കോര്‍ഡിലെത്തിയത്. തൊട്ടടുത്ത പന്തില്‍ തന്നെ മിതാലി പുറത്താവുകയും ചെയ്തു. 311 മത്സരങ്ങളില്‍ നിന്നാണ് […]

error: Protected Content !!