International News

കൊറോണ വൈറസ് പടർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടർന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയിൽനിന്നാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ മുതൽ നിരവധി പേർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിന് തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഗൂഢാലോചന സിദ്ധാന്തത്തിന്‍റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്​ധ സംഘമാണ്​ ലബോറട്ടറിയിൽനിന്ന്​ ​കൊറോണ വൈറസ്​ ചോർന്നതിന്​ തെളിവില്ലെന്ന്​ വ്യക്​തമാക്കിയത്​.
വുഹാനിലെ വന്യജീവി മാംസ വിൽപന കേന്ദ്രത്തിൽ നിന്ന്​ പടർന്നതിന്​ തെളിവ്​ കണ്ടെത്തിയിട്ടുണ്ടെന്നാണ്​​ വെളിപ്പെടുത്തൽ. ദക്ഷിണ ചൈനീസ്​ നഗരത്തിലാണ്​ ആദ്യം രോഗിയെ കണ്ടത്​. വുഹാൻ മാർക്കറ്റിലെത്തിയവരിലായിരുന്നു രോഗബാധ. സമീപത്തും രോഗവാഹകരായ വവ്വാലുകളെ കണ്ടെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!