Kerala News

ഇതിന് ചൂടായില്ലെങ്കില്‍ വേറെ എന്തിന് ചൂടാവും ;ആളുകളെ പറ്റിച്ചിട്ട് ന്യായീകരിക്കാൻ നടക്കരുത്,നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിസിനസ് പൊളിഞ്ഞതാണെന്ന മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കരുതെന്നും മുഖ്യമന്ത്രി എന്‍. ഷംസുദ്ദീനോട് പറഞ്ഞു.

ചൂടാവുന്നതെന്തിനെന്ന് ചോദിച്ച പ്രതിപക്ഷത്തോട് ഇതിന് ചൂടായില്ലെങ്കില്‍ വേറെ എന്തിന് ചൂടാവും എന്ന്
മുഖ്യമന്ത്രി മറുപടി നല്‍കി. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ലീഗ് അംഗം ഷംസുദ്ദീന്‍ ന്യായീകരിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.”കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത് അത് ബിസിനസ് തകർന്നതാണ് പോലും.
ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്”. അതിൽ നാണം വേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

മുസ് ലിം ലീഗ് എം.എല്‍.എയായിരുന്ന എം. കമറുദ്ദീന്‍ പ്രതിയായ കേസാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്. കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായി 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ 164 കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!