സംഘാടനത്തിലും പാട്ടിലും ഏറെ മികവ് തെളിയിച്ച ലുലു മുജീബ്റഹ്മാന്‍ ആരണ്യകം നാച്ചർ ഫൗണ്ടേഷൻ വേൾഡ് വൈൽഡ് ലൈഫ് വാരാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ പ്രസന്റെഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം.കുന്ദമംഗലം സ്വദേശിയായ ലുലു മുജീബ്റഹ്മാന്‍ സി.മുജീബ്റഹ്മാൻ-സ്വാലിഹ ദമ്പതികളുടെ മകളാണ്. ദേവഗിരി സെന്റ് ജോസഫ് കോളേജ് എം.എസ്.സി. ബോട്ടണി വിദ്യാർത്ഥിനി ആണ്. ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സാങ്കേതങ്ങൾക്കും പുറത്തുള്ള വന്യജീവികളുടെ സംരക്ഷണം എന്ന വിഷയത്തിൽ ആയിരുന്നു മത്സരം.
ആരണ്യകം നാച്ചർ ഫൗണ്ടേഷൻ വേൾഡ് വൈൽഡ് ലൈഫ് വാരാചരണം; സംസ്ഥാന തലത്തിൽ നടത്തിയ പ്രസന്റെഷൻ മത്സരത്തിൽ ലുലു മുജീബ്റഹ്മാന്‍ ഒന്നാം സ്ഥാനം

