Kerala News

ശബരിമല ചെമ്പോല വ്യാജം; യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല-മുഖ്യമന്ത്രി

മോൻസന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചെമ്പോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു

ശബരിമല വിധി വന്ന സമയത്ത് ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച ആധികാരിക രേഖയായി അവതരിപ്പിക്കപ്പെട്ട ചെമ്പോലയെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ നടപടിയെടുക്കുമോ എന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ഈ ചോദ്യം അടക്കമുള്ളവയ്ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചോദ്യോത്തര വേളയിലാണ് മോന്‍സണ്‍ മാവുങ്കൽ തട്ടിപ്പ് പ്രതിപക്ഷം വീണ്ടും സഭയിൽ ഉന്നയിച്ചത്. പുരാവസ്തു തട്ടിപ്പിനെപ്പറ്റിപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷത്തേപ്പറ്റി ആര്‍ക്കും ആക്ഷേപമില്ല.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെഹ്‌റ അവിടെ സന്ദര്‍ശിച്ചതിന് ശേഷമുണ്ടായ സംശയത്തെ തുടര്‍ന്നാണ് ഇന്റലിജന്‍സിനോട് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം ഗൗരവമായി നടക്കുകയാണ്.

പോലീസിന്റെ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. പുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കിയത്‌ അന്വേഷിക്കുമെന്നും തെറ്റ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചെമ്പോല മോന്‍സന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. 300 വര്‍ഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!