Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണ്. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും. വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം. കഴിഞ്ഞ വർഷം ഉണ്ടായിരുന്നതിനേക്കാൾ 1000 മെഗാ വാൾട്ടിന്റെ ആവശ്യം കൂടിയെന്നും മന്ത്രി വ്യക്തമാക്കി.

ഇവി വാഹങ്ങളും രാത്രിയാണ് കൂടുതൽ ചാർജ് ചെയ്യുന്നത്. ഒന്നിലേറെ തവണ നിയന്ത്രണം അനിവാര്യം. ഉത്പാദനം കുറഞ്ഞു ഉപയോഗംക്കൂടി. ഡിമാൻഡ് കൂടിയപ്പോൾ സപ്ലൈ കുറഞ്ഞു. സോളാർ വൈദ്യുതി രാത്രികാലങ്ങളിലേയ്ക്ക് സൂക്ഷിച്ചു വയ്ക്കാൻ പദ്ധതി കൊണ്ടുവരുന്നു. 25% ആണ് കേരളം സ്വന്തമായി ഉണ്ടാക്കുന്നത്. ഇടുക്കിക്ക് ശേഷം വലിയ പദ്ധതികൾ ഇല്ല. 4.29 പൈസ നിരക്കിൽ 400 മെഗാ വാട്ട് വൈദ്യുതി കരാർ ഉണ്ടായിരുന്നു.

കരാർ പുനസ്ഥാപിക്കാൻ കേസ് നടക്കുന്നു. SC യിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് AG യെ കാണും. കപിൽ സിബൽ ആണ് കേരളത്തിനായി കേസ് വാദിക്കുന്നത്. അത്ഭുതം നടക്കുന്ന കാര്യമല്ല. രാത്രികാലത്തെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. നിശ്ചിത വിലയ്ക്ക് വൈദ്യുതി കിട്ടുന്നത് വാങ്ങാം.

കൃഷ്ണൻ കുട്ടിയുടെ കാലത്തെ പിഴവ് സമ്മതിച്ചതിൽ നന്ദി. കമ്മീഷൻ റദ്ദാക്കിയാൽ സാരക്കാരിന് ഇടപെടാം. മന്ത്രിയുടെ പിഎസ് ആയിരുന്ന ആളാണ് കമ്മിഷനിൽ ഇരുന്നത്. രാഷ്ട്രീയം പറയാൻ നിർബന്ധിക്കരുത്. 108ാം വകുപ്പ് സർക്കാരിന്റെ ഇടപെടൽ ചൂടിന്ക്കാണിക്കുന്നു. 6 മാസം കഴിഞ്ഞാണ് ഇടപെട്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്ന് റദ്ദാക്കിയില്ലെങ്കിൽ ഇത് ഉണ്ടാകില്ല. ജനങളുടെ തലയിൽ ആ പാപഭാരം പേരുകയാണ്. സോളാർ എനർജി സ്റ്റോറേജ് സംവിധാനം വ്യാപകമാക്കും ഭൂതത്താൻകെട്ടിൽ 2016ൽ തറക്കല്ല് ഇട്ട പ്രൊജക്റ്റ്‌ ആണ്. ഇപ്പോഴും തുറക്കാൻ കഴിഞ്ഞിട്ടില്ല.പെരിങ്ങൾകുത്തിലും ഇതാണ് അവസ്ഥ. പല പദ്ധതികളും മുടങ്ങിയതിന് പിന്നാലെ കരാർ റദാക്കിയത് ഇരുട്ടടിയായി. മാസപ്പടി കേസിൽ നിയമത്തിന്റെ വഴിയാണ് സർക്കാരിന്. ആ വഴി തുടരും. ചിറയിൻകീഴ് വിഷയത്തിൽ MM ഹസ്സൻ റിപ്പോർട്ട്‌ സമർപ്പിച്ചു. രമ്യതയാണ് കെപിസിസി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!