കുന്ദമംഗലം :- കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്എസ്എല്‍സി മാര്‍ച്ച് 2026 പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും എന്‍ എം എം എസ്, സിഎം കിഡ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര് എം പ്രവീണ്‍ മാസ്റ്റര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ടി പി നിധീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി അനില്‍കുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഒ കല ടീച്ചര്‍ ഉപഹാര സമര്‍പ്പണം നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍, എം പി ടി എ പ്രസിഡണ്ട് ഫബ്ന, സ്റ്റാഫ് സെക്രട്ടറി ത്രിവിക്രമന്‍ മാസ്റ്റര്‍, ശ്രീജിത്ത് മാസ്റ്റര്‍ പിടിഎ അംഗങ്ങളായ ജയപ്രകാശന്‍, രോഷ്നി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച ചടങ്ങില്‍ വിജയോത്സവം കണ്‍വീനര്‍ വി എസ് സ്വപ്ന ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
ഉന്നത വിജയികളെ അനുമോദിച്ചു

