Kerala

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു

കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയില്‍ശിക്ഷ അനുഭവിച്ചുവന്ന സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാറാട് കണ്ണങ്കോട്ടെ പടിഞ്ഞാറെ കുഞ്ഞിക്കാട്ടില്‍ പി കെ കുഞ്ഞനന്തന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9. 25ന് ആയിരുന്നു അന്ത്യം. വയറ്റിലുണ്ടായ അണുബാധയെതുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

ടി പി ചന്ദ്രശേഖരന്‍ കേസില്‍ 2014 ജനുവരിയിലാണ് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1970ല്‍ സിപിഐ എം അംഗമായി. 15 വര്‍ഷം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!