National News

ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്;അല്‍ അഖ്‌സ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ ആക്രമണത്തെ വിമര്‍ശിച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നാണ് സ്വര പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമര്‍ശം.
ഇസ്രാഈല്‍ വര്‍ണ്ണവിവേചനം പിന്തുടരുന്ന രാജ്യമാണ്. ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമാണ്. കൂടുതലൊന്നും പറയാനില്ല. ഹാഷ്ടാഗ് അല്‍ അഖ്‌സ, ഫ്രീ ഫലസ്തീന്‍’, എന്നായിരുന്നു സ്വര ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഈസ്രാഈല്‍ സേന വ്യോമാക്രമണവും ശക്തമാക്കിയിരുന്നു.
ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കും വ്യോമാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ കിഴക്കന്‍ ജറുസലേമില്‍ പാലസ്തീന്‍ പ്രക്ഷോഭകരും ഇസ്രായേല്‍ പൊലീസുമായുള്ള സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായി 704 പാലസ്തീന്‍ ജനങ്ങള്‍ക്ക് പരിക്കേറ്റു. റബ്ബര്‍ ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗ്രനേഡുകള്‍, ടിയര്‍ ഗ്യാസുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രക്ഷോഭകരെ പൊലീസ് ആക്രമിക്കുന്നത്. പൊലീസ് നടപടികളില്‍ ഇസ്രായേലിനെതിരെ ഇതിനകം ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജറായിലേക്ക് ഇസ്രായേലില്‍ നിന്നും ജൂത കുടിയേറ്റം നടത്തുകയും പാലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കുന്നതിനുമെതിരെയാണ് നിലവില്‍ പ്രക്ഷോഭം നടക്കുന്നത്.
1967 ലെ യുദ്ധത്തിനുശേഷം കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതു മുതല്‍ ഇസ്രായേല്‍ ശൈഖ് ജറായില്‍ സെറ്റില്‍മെന്റ് അവകാശം ഉന്നയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ശൈഖ് ജറാ ജൂതരുടെ കൈവശമുള്ള മേഖലയായിരുന്നെന്നാണ് ഇസ്രായേല്‍ വാദം. നിലവില്‍ പാലസ്തീന്‍ വിഭാഗക്കാരാണ് മേഖലയില്‍ കൂടുതലും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!