ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്;അല്‍ അഖ്‌സ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ ആക്രമണത്തെ വിമര്‍ശിച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നാണ് സ്വര പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമര്‍ശം. ഇസ്രാഈല്‍ വര്‍ണ്ണവിവേചനം പിന്തുടരുന്ന രാജ്യമാണ്. ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമാണ്. കൂടുതലൊന്നും പറയാനില്ല. ഹാഷ്ടാഗ് അല്‍ അഖ്‌സ, ഫ്രീ ഫലസ്തീന്‍’, എന്നായിരുന്നു സ്വര ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഈസ്രാഈല്‍ സേന വ്യോമാക്രമണവും ശക്തമാക്കിയിരുന്നു. ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കും വ്യോമാക്രമണം […]
