National

ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ചു:മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ വിവരം വന്നിട്ടില്ല

ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ച് വമ്പൻ അപകടം. അപകടത്തില്‍ അഞ്ച് പേരെങ്കിലും മരിച്ചുവെന്നാണ് സൂചന. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ വിവരം വന്നിട്ടില്ല. വിവാഹസംഘം സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹസംഘം ആയതിനാല്‍ തന്നെ ധാരാളം പേര്‍ ബസിലുണ്ടായിരുന്നുവത്രേ.അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇപ്പോഴും തീ മുഴുവനായി അണഞ്ഞുതീര്‍ന്നിട്ടില്ല. നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്കാണ് സംഭവിച്ചിട്ടുള്ളെന്ന് സ്ഥലത്തുനിന്ന് ലഭ്യമായ വിവരങ്ങളില്‍ ഉണ്ട്. ഇവരെയെല്ലാം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!