ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം . ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്‍റെ മകള്‍ അനില(19) യാണ് മരിച്ചത്. ബെംഗളൂരു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അനിലയെ രാവിലെ കെട്ടിടത്തിന് താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്‌റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍നിന്നും വീണു:പത്തൊമ്പത്ക്കാരിയായ മലയാളിക്ക് ദാരുണാന്ത്യം

