സിപിഎം സംസ്ഥാന സമ്മേളനം മാറ്റേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്.സി.പി.ഐ.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മുമ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കിയിട്ടുണ്ട്.അതേസമയം പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആർ നിര്‍ബന്ധമാക്കി.മാര്‍ച്ച് ഒന്നു മുതല്‍ 4 വരെ കൊച്ചിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കും.പൊതുസമ്മേളനത്തില്‍ പങ്കാളിത്തം നിയന്ത്രിക്കാനും ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി.സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചത്. ഇനി ശേഷിക്കുന്ന ഏക ജില്ലാ സമ്മേളനം ആലപ്പുഴയിലേതാണ്. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തിയ്യതികളില്‍ നടത്താനും ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി.ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ നിശ്ചയിച്ച പാര്‍ട്ടി കോണ്‍ഗ്രസും മാറ്റേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.
പ്രകടനം ഒഴിവാക്കി,സി.പി.ഐ.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റില്ല;അംഗങ്ങള്‍ക്ക് ആര്‍.ടി.സി.പി.ആര്‍ നിര്‍ബന്ധം,

