റെക്കോർഡ് തകർത്ത് മുഹമ്മദ് സലാഹ്;ലിവര്‍പൂളിനായി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം

0
153
I know the meaning of the name of Kayan, the daughter of Muhammad Salah ..  Professional even in choosing his best daughters | Eg24 News

ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ റെക്കോര്‍ഡ് തകർത്ത് മുഹമ്മദ് സലാഹ്

ബുധാഴ്ച്ച രാത്രി മിച്ച്ലാന്‍റിനെതിരെ 55ാം മിനിറ്റില്‍ നേടിയ ഗോളോടെയാണ് ലിവര്‍പൂളിനായി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മുഹമ്മദ് സലാഹ് മാറിയത്. ചെമ്പടക്കായി 22 തവണയാണ് സലാഹ് എതിര്‍വല കുലുക്കിയത്.

മത്സരത്തിന്‍റെ 55ാം മിനിറ്റിലായിരുന്നു ആ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ മിച്ച്ലാന്‍റ് പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി മത്സരം സമനിലയാക്കി.

സലാഹിന്‍റെ സഹകളിക്കാരായ സാദിയോ മാനേയും (17) റൊബേര്‍ട്ടോ ഫിര്‍മിനോയും (15) പിറകില്‍ തന്നെയുണ്ട്. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും 13 പോയന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ക്ലോപ്പിന്‍റെ ലിവര്‍പൂള്‍.

LEAVE A REPLY

Please enter your comment!
Please enter your name here