Kerala

ബെൻസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ; വില 1.21 കോടി

കൊച്ചി: ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ള എസ്.യു.വി. മോഡലായ ബെൻസ് ജി.എൽ.എസ്.450 സ്വന്തമാക്കി ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിന് പകരം പിതാവും സംവിധായകനുമായ ഫാസിൽ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കാഴ്ചയിൽ എസ് ക്ലാസ് ബെൻസിന് സമാനമായ ഈ വാഹനത്തിന് 1.21 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. സ്‌പോർട്‌സ് കാർ മുതൽ ആഡംബര എം.പി.വി. വരെയുള്ള ഫഹദ് ഫാസിൽ-നസ്രിയ താരദമ്പതികളുടെ ഗ്യാരേജിലാണ് പുതിയ ഒരു ആഡംബര എസ്.യു.വി. കൂടി സ്ഥാനം പിടിച്ചിരിക്കുന്നത്.മെഴ്‌സിഡസ് വാഹനങ്ങളുടെ പ്രീമിയം ഭാവത്തിനൊപ്പം എസ്.യു.വിയുടെ തലയെടുപ്പുമുള്ള വാഹനമാണ് ജി.എൽ.എസ്.450. പവർ ഡോമുകൾ നൽകിയിട്ടുള്ള ബോണറ്റ് രണ്ട് ക്രോമിയം പ്ലേറ്റുകൾ നൽകിയിട്ടുള്ള വലിപ്പമുള്ള ഗ്രില്ല്, സ്‌കിഡ് പ്ലേറ്റ്, മൾട്ടി ബീം ഹെഡ്‌ലാമ്പ്, അലുമിനിയം റൂഫ് റെയിൽസ്, 21 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയി വീൽ, ക്രോമിയം ആവരണം നൽകിയിട്ടുള്ള ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയാണ് ഇതിലെ ഡിസൈൻ ഹൈലൈറ്റുകൾ.മെഴ്‌സിഡീസിന്റെ മറ്റ് വാഹനങ്ങൾ പോലെ തന്നെ ആഡംബരത്തിന് പ്രാധാന്യം നൽകിയുള്ള അകത്തളമാണ് ഈ വാഹനത്തിലുമുള്ളത്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റുകൾ, ലെതറിന്റെയും സിൽവർ ക്രോമിന്റെയും കോംപിനേഷനിൽ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോർഡ്, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനായും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായും തിരിച്ചിരിക്കുന്ന വലിയ സ്‌ക്രീൻ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, കണക്ടഡ് ഫീച്ചറുകളും ഉൾപ്പെടെയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!