ദില്ലി∙ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പടിയിൽ നിന്ന് വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. എയർ ഇന്ത്യയുടെ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന രാം പ്രകാശ് സിങ് (56) ആണ് മരിച്ചത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനവംബർ 6ന് രാത്രി ടെർമിനൽ-3 ലാണ് സംഭവം സംഭവം. പടിയിൽ നിന്ന് തെന്നി നിലത്തേക്ക് വീണ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഐജിഐ) ദേവേഷ് കുമാർ മഹ്ല പറഞ്ഞു. അപകടം ഉണ്ടായ ഉടൻ എയർ ഇന്ത്യ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു’– ഡിസിപി പറഞ്ഞു.
വിമാനത്തിൽ നിന്നും തെന്നി വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണിക്കിടെ

