Kerala

ആദിവാസികളെ പ്രദർശിപ്പിച്ചിട്ടില്ല’; കേരളീയത്തിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് ഫോക്‍ലോർ അക്കാദമി

തിരുവനന്തപുരം: കേരളീയം മേളയിൽ ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന വിവാദത്തിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഫോക് ലോർ അക്കാദമി. കേരളീയത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഫോക്ലോർ അക്കാദമിയുടെ ചെയർമാൻ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് നിലവിലെ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറല്ലെന്ന് ആവർത്തിച്ച് വിശദീകരിക്കുന്നത്. കേരളീയത്തിൽ പ്രദർശിപ്പിച്ചത് ആദിവാസി കലാരൂപങ്ങളാണ്. അത് കേരളത്തിൻറെ പൈതൃക സമ്പന്നതയുടെ പ്രതീകമാണ്. ആദിമത്തിൻറെ ആശയ രൂപികരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവർത്തകരടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തി. എന്നാൽ, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികൾ പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!