Trending

വെള്ളിയാഴ്ച ജുമുഅക്ക് നൂറു പേർക്ക് അനുമതി വേണം കേരള മുസ്ലിം ജമാഅത്ത് കലക്ടർക്ക് നിവേദനം നൽകി

കോഴിക്കോട്: കോവിഡ് 19 സാഹചര്യത്തില്‍ കേരളത്തിലെ ഇതര ജില്ലകളിലെ പോലെ കോഴിക്കോട് ജില്ലയിലും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു പള്ളികളില്‍ നൂറു പേര്‍ക്കു ഒരുമിച്ചു കൂടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവുവിനു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി, സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദു റഹ്മാൻ ബാഖവി മടവൂർ , സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി എന്നിവർ.ചേർന്നാണ് നിവേേദനം നൽകിിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് വളരെ ചുരുങ്ങിയ സമയം മാത്രമാണ് പള്ളിയില്‍ ഒരുമിച്ചു കൂടുന്നതെന്നും ഇക്കാര്യത്തില്‍ മസ്ജിദ് ഭാരവാഹികള്‍ ബദ്ധ ശ്രദ്ധപുലര്‍ത്തുമെന്നും നിവേദനത്തിലൂടെ കലക്ടറെഅറിയിച്ചു.ഇക്കാര്യംഅനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയാതായി സി മുഹമ്മദ് ഫൈസി അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!