Trending

ഇന്ത്യയിൽ കോവിഡ് ബാധിതർ 43 ലക്ഷത്തിലേക്ക്; മരണം 72,775 ആയി, 24 മണിക്കൂറിനിടെ 1133 മരണം

ഇന്ത്യയിൽ കോവിഡ് വൈറസ് രോ​ഗബാധയും മരണനിരക്കും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 42,80,423 ആയി.

രാജ്യത്ത് കോവിഡ് മരണങ്ങൾ ആയിരം കടന്ന് മുന്നേറുകയാണ്. ഇന്നലെ മാത്രം 1133 പേർ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,775 ആയി.

1.70 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇത് വരെ 33,23,950 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്.

യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്.‌‌

ഇന്ത്യയിൽ കോവിഡ് മരണം ആയിരം കടക്കുമ്പോൾ ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന അമേരിക്കയും ബ്രസിലിലും മരണം 500-ൽ താഴെയാണ്. ഇന്നലെ യു.എസിൽ 286 പേരും ബ്രസിലിൽ 315 പേരുമാണ് കോവിഡ് മൂലം മരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!