Kerala kerala kerala politics

കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ്; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരന്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കി.

ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ബോര്‍ഡ് നീക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപിക്കാരോട് ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞതായി വിവരമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!