Kerala

പത്മജ വേണുഗോപാൽ ലോക്സഭയിലേക്ക് മത്സരിക്കില്ല, കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും: ഭർത്താവ് ഡോ. വി വേണുഗോപാൽ

പത്മജ വേണുഗോപാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഭർത്താവ് ഡോ. വി വേണുഗോപാൽ. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബിജെപി തന്നെയാണെന്നും വി വേണുഗോപാൽ പറഞ്ഞു.ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭേദമായി വരികയാണ്. അതിനാൽ എല്ലായിടത്തും ഓടി നടന്ന് പ്രചാരണത്തിന് ഇറങ്ങാൻ പറ്റിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിനെ വി വേണുഗോപാൽ വിമർശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമർശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.തൃശൂരിലേക്ക് കെ മുരളീധരൻ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ ബിജെപി ആവശ്യപ്പെട്ടാൽ ഉറപ്പായും പ്രചാരണത്തിനിറങ്ങുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തിൽ തന്നെ നിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് കോൺഗ്രസ് നിലപാട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!