
കുന്ദമംഗലം: പരിപാടിയുടെ ഭാഗമായി ഇരുപത്തിമൂന്ന് വാർഡുകളിൽ നിന്നും കുടുംബശ്രീയുടെ നേതൃത്വത്തിൽ പൂക്കള മത്സരങ്ങളും , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 പൂക്കള മത്സരങ്ങളും നടത്തി . കുടുംബശ്രീ വാർഡ് തല പൂക്കള മത്സരങ്ങളിൽ നിന്നും ഒന്നാം സമ്മാനം നേടി വാർഡ് രണ്ടും രണ്ടാം സമ്മാനം നേടി വാർഡ് എട്ടും മൂന്നാം സമ്മാനം നേടിയ വാർഡ് പതിനാലും വിജയിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം നേടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയും രണ്ടാം സമ്മാനം നേടി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും മുന്നിട്ടുനിന്നു. സമ്മാനവിതരണം ഓണച്ചന്ത യോടനുബന്ധിച്ച് സമാപന പരിപാടിയിൽ വെച്ച് പത്താം തീയതി മൂന്നുമണിക്ക് നൽകുന്നതാണ് .

