മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇന്ന് 43-ാം പിറന്നാള്‍. ധോണിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുള്ള ധോണി ആരാധകര്‍.
2007 ല്‍ ടീം ഇന്ത്യയക്ക് ട്വന്റി20 ലോകകിരീടം ഇന്ത്യയിലെത്തിച്ച് ഏല്‍പ്പിച്ച ജോലിയ്ക്ക് താന്‍ പര്യാപ്തനെന്ന് അടിവരയിട്ടു. 2009ല്‍ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചു. 2011ല്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ചു.
ഏറ്റവും കൂടുതല്‍ ഫൈനല്‍ വിജയങ്ങളുള്ള ക്യാപ്റ്റന്‍, മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ക്യാപ്റ്റന്‍, രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തിയ വിക്കറ്റ് കീപ്പര്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ നോട്ടൗട്ടായ ബാറ്റ്സ്മാന്. 2020 ആഗസ്റ്റ് 15 ന് കളിജീവിതത്തിന് ധോണി തന്നെ ഉപസംഹരണം കുറിച്ചു.

