
ചെലവൂർ വാർഡ് 17 ൽ ഓക്സിജൻ ചലഞ്ചിനായി സംസ്കാര സാന്ത്വനം സ്വരൂപിച്ച തുകയില്‍ മിച്ചം വന്ന 10000 രൂപ കോർപറേഷൻ ഓക്സിജൻ ചലഞ്ചിലേക്ക് കൈമാറി.
വാർഡ് കൗൺസിലർ അഡ്വ സി എം ജംഷീർ ല്‍ നിന്ന് കോർപറേഷൻ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ.ജയശ്രീ ടീച്ചർ ക്കാണ് തുക കൈമാറിയത് . സംസ്കാര ഭാരവാഹികളായ എ മുഹമ്മദ് അഷറഫ് ,നിഥിൻ ടി എന്നിവര്‍ പ്രവര്‍ത്തനം വിശദീകരിക്കുകയും ശ്രീയേഷ് ചെലവൂർ ,പ്രേമൻ വട്ടോളി. സഹജ എന്നിവര്‍ ചടങ്ങിൽ സംസാരിക്കുകയും ചെയ്തു. വാർഡ് കൺവീനർ ജോര്‍ജ് സ്വാഗതം പറഞ്ഞു . വളണ്ടിയർ മാരായ സജിൻലാൽ ,ബിനീഷ് ,മുന്‍ കൗൺസിലർ വി എം മുഹമ്മദ് , വാർഡ് ആർ ആർ ടി കോ ഓർഡിനേറ്റർ ദാസൻ എന്നിവര്‍ സന്നിതരായിരുന്നു .

