തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് ആര്‍ക്കും സ്ഥിരീകരിച്ചില്ല. ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് ഇത് അഞ്ചാം പ്രാവശ്യമാണ് ഈ ആഴ്ചയിൽ കോവിഡ് സ്ഥിരീകരിക്കാത്തത്. നിലവില്‍ സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് ഇന്ന് രോഗ മുക്തി നേടി . നെഗറ്റീവായതില്‍ മൂന്നു പേര് കണ്ണൂരും മൂന്നുപേര്‍ കാസര്‍ഗോഡുമാണ്.
ഇതുവരെ 474 പേർ രോഗമുക്തരായി. 25 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടാക്കിയ അമ്പത്തിയാറ് സ്ഥലം ഹോട്സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16383 പേര് മാത്രമാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങൾ ഉള്ള 35171 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 34519 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്.