National

നൈജീ​​രിയൻ നാവിക സേന കപ്പൽ തടഞ്ഞുവെച്ചതിനെ തുടർന്ന് ദുരിതത്തിലായി ഇന്ത്യക്കാരുൾപ്പെടെയുളള ജീവനക്കാർ

അബുജ: നൈജീ​​രിയൻ നാവിക സേന കപ്പൽ തടഞ്ഞുവെച്ചതിനെ തുടർന്ന് ദുരിതത്തിലായി ഇന്ത്യക്കാരുൾപ്പെടെയുളള ജീവനക്കാർ. ഒഎസ്എം മാരിടൈം നോർവെ എന്ന കമ്പനിയുടെ കീഴിലുളള കപ്പൽ ആണ് കുടുങ്ങി കിടക്കുന്നത്. കുടുങ്ങിയവരിൽ മൂന്ന് പേർ മലയാളികൾ ആണ്. രണ്ടു മാസമായി കപ്പൽ ഉൾക്കടലിൽ തടഞ്ഞിട്ടിരിക്കുകയാണ്. ഉടൻ കീഴടങ്ങണമെന്നാണ് നൈജീരിയൻ നാവിക സേന ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എക്വിറ്റോറിയൽ ​ഗിനിയൻ തീരത്ത് ആണ് കപ്പൽ പിടിച്ചിട്ടിരിക്കുന്നത്.

ഇന്ധനം നിറയ്ക്കാൻ പോയപ്പോൾ നൈജീരിയൻ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ചത് തീരത്ത് നിന്ന് മാറ്റിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് കപ്പലിലെ ജീവനക്കാരനായ മലയാളിയായ വിജിത്ത് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ആഗസ്റ്റ് മൂന്നിന് സൗത്ത് ആഫ്രിക്കയിൽ നിന്ന് നൈജീരിയയിലെ എകെപിഒ ടെർമിനലിലേക്ക് ക്രൂഡ് ഓയിൽ ലോഡ് ചെയ്യാനാണ് എത്തിയത്. രാത്രിയിൽ നൈജീരിയയുടെ നേവിയുടെ പട്രോൾ ബോട്ട് എത്തിയപ്പോൾ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ച് കപ്പൽ എടുത്തുപോയി. അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് കപ്പൽ അവിടുന്ന് മാറ്റിയതെന്നും വിജിത്ത് പറഞ്ഞു.

റഷ്യയ്ക്ക് ഡ്രോണുകൾ നൽകിയെന്ന് സമ്മതിച്ച് ഇറാൻ സമുദ്രാതിർത്തി ലംഘിച്ചുവെന്നാണ് പറഞ്ഞ് കപ്പലിന് രണ്ട് മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. കമ്പനി ആ പിഴ അടക്കുകയും ചെയ്തുവെന്ന് വിജിത്ത് പറഞ്ഞു. 16 ഇന്ത്യക്കാരാണ് കപ്പലിലുളളത്. ഇപ്പോൾ കപ്പൽ എക്വിറ്റോറിയൽ ​ഗിനിയൻ തീരത്തു നിന്ന് നൈജീരിയയിലേക്ക് മാറ്റാനാണ് ശ്രമം. അന്വേഷണം നടത്തുന്നതിനായാണ് നൈജീരിയയിലേക്ക് മാറ്റുന്നതെന്നാണ് നേവി നൽകിയ വിശദീകരണം. മോചനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും വിജിത്ത് ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!