കുന്ദമംഗലം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് കോഴിക്കോട് ജില്ല തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. അനിമൽ ഡിസീസസ് കൺട്രോൾ ജില്ല കോർഡിനേറ്റർ ഡോക്ടർ കെ.കെ ബേബി പദ്ധതി വിശദീകരിച്ചു കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉപഹാര സമർപ്പണം നടത്തി. അനിമൽ ഹെൽത്ത് കാർഡ് വിതരണം ജില്ല പഞ്ചായത്ത് മെമ്പർ എം. ധനീഷ്ലാൽ നിർവ്വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനി കാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർ പേഴ്സൺ പ്രീതി യു.സി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, വരിയട്യാക്ക് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വാസുദേവൻ എന്നിവർ സംബന്ധിച്ചു. കുന്ദമംഗലം വെറ്റിനറി ഹോസ്പ്പിറ്റൽ സീനിയർ വെറ്റിനറി സർജൻ ഗീത വി. സ്വാഗതവുംഅനിമൽ ഡിസീസസ് കൺട്രോൾ പ്രൊജക്റ്റ് ജില്ല എപ്പിഡെമിയോളജിസ്റ്റ് നിഷ എബ്രഹാം നന്ദിയും പറഞ്ഞു.
രണ്ടാം ഘട്ട സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

