Kerala News

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു;നിര്യാണത്തിൽ അനുശോചിച്ച് സ്പീക്കർ

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സപ്തംമ്ബര്‍ 14 ന് കൊവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സെപ്തംബര്‍ 29 ന് കൊവിഡ് നെഗറ്റീവായെങ്കിലും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ തുടരുകയായിരുന്നു. ഒക്ടോബര്‍ 6 ന് പുലര്‍ച്ചെ 3.45 ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖനായിരുന്നു യേശുദാസന്‍. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുമാണ് അദ്ധേഹം.അതേസമയം യേശുദാസൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.
രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് കാർട്ടൂൺ വരച്ച് മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിയാണ് അദ്ദേഹം എന്നും സ്പീക്കർ അനുസ്മരിച്ചു.

പ്രമുഖമായ ഒട്ടേറെ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ നിര്യാണം കേരള കാർട്ടൂൺരംഗത്തിന് കനത്ത നഷ്ടമാണെന്ന് സ്പീക്കർ പറഞ്ഞു

കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി യേശുദാസന് വിട. ഇന്ത്യയുടേയും കേരളത്തിന്റേയും രാഷ്ട്രീയ ചരിത്രത്തെ വരകളിലൂടെ അടയാളപ്പെടുത്തുകയായിരുന്നു യേശുദാസൻ. ആറ് പതിറ്റാണ്ട് മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന യേശുദാസൻ കാർട്ടൂൺ എന്ന കലയെ ജനപ്രിയമാക്കി. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവായ യേശുദാസൻ വരകളിലൂടെ വിമർശിച്ചു , ചിരിപ്പിച്ചു , ചിന്തിപ്പിച്ചു…. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിന്റെ സംഭാഷണമെഴുതിയ യേശുദാസൻ തന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കി തന്നു. അദ്ദേഹത്തിന്റെ വരകൾക്ക് മരണമില്ല. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!