Kerala kerala Local

കോഴിക്കോട് ഡെങ്കിപനിയും മഞ്ഞപിത്തവും കൂടുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വൈറല്‍ പനിക്കൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നു. ജില്ലയില്‍ ഈ കൊല്ലം എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേര്‍ മരിച്ചു. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഡിഎംഒ നിര്‍ദേശിച്ചു.

മഴക്കാലമായതോടെയാണ് പനിബാധിതരുടെ എണ്ണവും കോഴിക്കോട് ജില്ലയില്‍ ഗണ്യമായി കൂടിയത്. ജൂലൈയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 162 പേര്‍. കഴിഞ്ഞ മാസം എലിപ്പനി ബാധിച്ചത് 21 പേര്‍ക്ക്.

പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു. ജോലി സംബന്ധമായി ചെളിവെള്ളത്തില്‍ ഇറങ്ങേണ്ടിവരുന്നവര്‍ ഡോക്സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കണം.

വിവാഹ, സല്‍ക്കാര ചടങ്ങുകളില്‍ തണുത്ത വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കണം. ഡെങ്കിപ്പനി തടയാന്‍ ചിരട്ടയിലും ടയറുകളിലുമുള്‍പ്പെടെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!