ഐ.സി.സി പുറത്തുവിട്ട ഏകദിന റാങ്കിംങ്ങില്‍ ഇന്ത്യന്‍ ആധിപത്യം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒന്നാമതുള്ള കോഹ് ലിയ്ക്ക് 871 റേറ്റിംഗ് പോയിന്റുള്ളപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 835 റേറ്റിംഗ് പോയിന്റാണുള്ളത്. പാകിസ്ഥാന് നായകന് ബാബര്‍ അസാമാണ് ബാറ്റ്സ്മാന്മാരില് മൂന്നാം സ്ഥാനത്ത്.
ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ന്യൂസിലാന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് ഒന്നാമത്. 722 റേറ്റിംഗ് പോയിന്റാണ് ബോള്‍ട്ടിനുള്ളത്. ഇന്ത്യയുടെ ജസ്പ്രീത് ഭുംറയാണ് രണ്ടാം സ്ഥാനത്ത്. 719 റേറ്റിംഗ് പോയിന്റാണ് ഭുംറയ്ക്കുള്ളത്. 701 റേറ്റിംഗ് പോയിന്റുള്ള അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹമാന് മൂന്നാം സ്ഥാനത്തുള്ളത്.
ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 301 റേറ്റിംഗ് പോയിന്റോടെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. 285 റേറ്റിംഗ് പോയിന്റോടെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാന്റെ ഇമാദ് വാസിമാണ് (265) മൂന്നാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവരാണ് രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.