ഐ ഫോൺ വിവാദം സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് വക്കീൽ നോട്ടീസ് അയച്ചു

0
138

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവിന് ഐ ഫോൺ നൽകിയെന്ന യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു.

സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല നിയമ നടപടി സ്വീകരിച്ചത്. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് നോട്ടീസിൽ പറയുന്നു.
മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലെങ്കിലും പ്രസിദ്ധീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വക്കീൽ നോട്ടീസിൽ വ്യക്തമാക്കി.

അതേസമയം, ഐഫോൺ ആരോപണം സന്തോഷ് ഈപ്പനെക്കൊണ്ട് പറയിപ്പിച്ചത് സിപിഐഎമ്മാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here