ഐഫോൺ വിവാദം; കോടിയേരിയുടെ ഭാര്യ കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

  • 10th March 2021
  • 0 Comments

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ഇന്നു രാവിലെ പതിനൊന്നിന് കൊച്ചി ഓഫിസില്‍ ഹാജരാവാനാണ്, സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്കു നോട്ടീസ് നല്‍കിയിരുന്നത്. സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്നും അത് ആർ‍ക്കൊക്കെ ലഭിച്ചെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു […]

Kerala News

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്കെതിരെ ഉയർന്ന ആരോപണം വലുത്; നിയമപരമായ അന്വേഷണം നടക്കട്ടെയെന്ന് കാനം

  • 6th March 2021
  • 0 Comments

സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം വലുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും കാനം പറഞ്ഞു. “ആരോപണം വലുതാണ്. പക്ഷെ നിയമപരമായ നടപടിയെടുക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം നടപടികളുമായി മുന്നോട്ടു വന്നപ്പോള്‍ രാഷ്ട്രീയക്കളിയാണെന്ന് ആദ്യം പറഞ്ഞ പാര്‍ട്ടി സിപിഐയാണ്. അതിപ്പോ അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് “, കാനം രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യം […]

News Sports

ഐ ഫോൺ വിവാദം സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് വക്കീൽ നോട്ടീസ് അയച്ചു

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവിന് ഐ ഫോൺ നൽകിയെന്ന യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു. സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല നിയമ നടപടി സ്വീകരിച്ചത്. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് നോട്ടീസിൽ പറയുന്നു. മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലെങ്കിലും പ്രസിദ്ധീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു. അല്ലാത്ത പക്ഷം ഒരു കോടി […]

error: Protected Content !!