എഡിജിപി എംആര്‍ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അന്‍വറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ. ഫേസ് ബുക്കില്‍ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അന്‍വര്‍ യൂത്ത് ലീഗിന് നല്‍കിയ മറുപടി കത്തുന്ന വിവാദങ്ങള്‍ക്കിടയിലെ ചിരിയാവുകയാണ്.
ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവര്‍ത്തിച്ച അന്‍വര്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ഇതിനെതിരെയാണ് പരിഹാസവുമായി യൂത്ത് ലീഗ് എത്തിയത്. ഒരു കളിത്തോക്ക് അന്‍വറിന് അയച്ചു നല്‍കി. ഈ കളിത്തോക്കിനെയാണ് പകരം ഒരു കൊട്ട നാരങ്ങ കൊണ്ട് ഫേസ് ബുക്കില്‍ നേരിട്ടത്.
പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്
”കളിതോക്ക്” അയച്ച് തന്ന
യൂത്ത് ലീഗിന് സ്‌നേഹപൂര്‍വ്വം
”ഒരു കൊട്ട നാരങ്ങ” തിരിച്ച്
കൊടുത്ത് വിടുന്നു..??
പരിമിതി മാത്രമുള്ള യൂത്ത് ലീഗിന്
വെള്ളം കലക്കാന്‍ ഇരിക്കട്ടേ..??