Kerala

കേരള പൊലിസ് ക്രിമിനലുകളെ കൊണ്ട് നിറഞ്ഞു,തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി; കെ മുരളീധരൻ

തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.സംഘിയെ ദില്ലിയിലേക്ക് അയക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.അതിന്‍റെ ഭാഗമായാണ് പൊലിസിനെ ഉപയോഗിച്ച് പൂരം കലക്കിയത്..ഇപി ജയരാജനെ ജാവദേക്കറിനടുത്തേക്കയച്ചത് മുഖ്യമന്ത്രിയാണ്.സ്വർണക്കടത്തുൾപ്പെടെയുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിനായിരുന്നു അത്.ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായത്.പിന്നാലെയാണ് എഡിജിപി അജിത്കുമാറിന്‍റെ നേതൃത്വത്തിൽ പൂരം കലക്കാൻ പ്ലാനിട്ടത്.എല്ലാം ചേർത്ത് വായിച്ചാൽ അതിനുത്തരമാണ് തൃശൂരിലെ ബിജെപിയുടെ ജയം.ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.എന്ത് ഉത്തരം ലഭിക്കുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള പൊലിസ് ക്രിമിനലുകളെ കൊണ്ട് നിറഞ്ഞുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.ഭരണകക്ഷി എംഎൽഎ തന്നെഇത് സമ്മതിച്ചു.പക്ഷെ അന്വേഷണ കമ്മിഷൻ വലിയ കോമഡിയാണ്ഹെഡ്മാഷെകുറിച്ച് അന്വേഷിക്കാൻ പ്യൂണിനെ ചുമതലപ്പെടുത്തിയത് പോലെയായി.ഡിജിപിയെ നോക്കുകുത്തിയാക്കി അനുകൂല റിപ്പോർട്ട് എഴുതുന്ന ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്അതുകൊണ്ട് റിപ്പോർട്ടിന് കാത്തിരിക്കേണ്ടതില്ല,എന്താണ് എഴുതാൻ പോകുമെന്ന് നാട്ടുകാർക്കെല്ലാം അറിയാം.ഡിജിപിയെകാൾ വലിയ പവറാണ് എഡിജിപിക്ക് .മുഖ്യമന്ത്രി ശ്രമിക്കുന്നത് എഡിജിപിയെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!