Trending

ഇന്ത്യ ഗേറ്റിലെ പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ന്യൂ ഡല്‍ഹി: ഇന്ത്യാ ഗേറ്റിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെയും നിരവധി പ്രതിഷേധക്കാരെയും വ്യാഴാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. സിബിഐ കേസിൽ നീതി ആവശ്യപ്പെട്ട് സമരം ചെയ്ത പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്തതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സമരക്കാരെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 5 മണിയോടെ അവരെ വിട്ടയക്കുകയും ചെയ്തു.

കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്കായി നീതി ആവശ്യപ്പെടുന്നവരെയും ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം കുമാറിൻ്റെ ഗവർണർ നിയമനത്തേയും ചോദ്യം ചെയ്യുന്നവരെയും അധികാരികൾ ലക്ഷ്യമിടുകയാണെന്ന് കോൺഗ്രസ് നേതാക്കളായ സുപ്രിയ ശ്രീനേറ്റ്, പവൻ ഖേര, കാസി നിസാമുദ്ദീൻ എന്നിവർ വിമർശിച്ചു.

ജനാധിപത്യ സ്വാതന്ത്ര്യത്തിലെ തകർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് പൊലീസ് നടപടിയെന്ന് കോൺഗ്രസ് എംപി പവൻ ഖേര ആരോപിച്ചു. “ഇത് ക്രൂരതയാണ്. ഇന്ത്യാ ഗേറ്റിൽ ജനാധിപത്യം അവസാനിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പുലർച്ചെ 4 മണിക്ക് ഇത് അവസാനിക്കുകയാണ്. കുറ്റാരോപിതർക്കെതിരെ പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിൽ എടുക്കുകയാണ്. അതേസമയം ആരോപണം നേരിടുന്ന വ്യക്തിയെ ഭരണഘടനാ പദവിയിൽ നിയമിക്കുന്നതും കാണാം,” പവൻ ഖേര വിമർശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!