കുന്ദമംഗലം: ഒക്ടോബര്‍ അവസാനവാരം പയമ്പ്ര ഗവ: ഹയര്‍ സെക്കണ്ടറി സകൂളില്‍ വെച്ച് നടക്കുന്ന കുന്ദമംഗലം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ജനപ്രതിനിധികളും വിവിധ രാഷ്ടീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും അധ്യാപകരും ഉള്‍പ്പെടുന്ന വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി. കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സരിത ചെയര്‍പേഴ്‌സനായും പയമ്പ്ര ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി. ബിനോയ് ജനറല്‍ കണ്‍വീനറായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ രാജീവ് ട്രഷററായും 501 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.വിവിധ സബ് കമ്മറ്റി ചെയര്‍മാമരെയും കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷത വഹിച്ചു.