അരിക്കൊമ്പൻ വീണ്ടും ജന വാസ മേഖലയിൽ ഇറങ്ങിയതോടെ മയക്ക് വെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. കമ്പത്ത് കൊമ്പന്റെ സാന്നിധ്യമുണ്ടായി പത്താം ദിവസം തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് മയക്ക് വെടി വെച്ചത്. ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകൾ എത്തിച്ചേർന്നു.
ഡോക്ടർ കലൈവാനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്. മൂന്ന് ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്. ആനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റും. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക് മാറ്റിയേക്കും. ആരോഗ്യനില മെച്ചമെങ്കില്‍ വാല്‍പ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യത. തമിഴ്നാടിന്റെ ആനപരിപാലന കേന്ദ്രമാണ് വാല്‍പ്പാറ സ്ലിപ്പ്.

