Kerala

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് കെ.ബി ഗണേഷ് കുമാർ

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസ് പണിമുടക്കുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ബസ് സർവീസ് അവശ്യ സർവീസാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു.

മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ ബസുകളുടെ ഹോൺ അടി പബ്ലിക് നുയിസൻസ് ആണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്താണേൽ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്കെടുത്ത് വെടി വെച്ച് കളയും. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ പല സ്വകാര്യ ബസുകളും ഓടുന്നത് സർക്കാർ ഉദ്യോഗസ്ഥർ അടക്കം ബിനാമികളുടെ പേരുകളിലാണ്. ആർ.സി. ഉടമകളുടെ പേരുകളിലും കൃത്രിമം നടക്കുന്നുവെന്ന വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെ ശക്തമായ അന്വേഷണവും തിരച്ചിലും മോട്ടോർ വാഹന വകുപ്പ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് അസ്വസ്ഥരായ ബസുടമകൾ ജീവനക്കാരെ മുൻനിർത്തിക്കൊണ്ട് പണിമുടക്ക് നടത്തുകയായിരുന്നു. ബസുടമകളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇന്നത്തെ സമരം എന്നത് വ്യക്തമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!