കുന്ദമംഗലം: കുന്ദമംഗലം പൊയ്യയില്‍ നിരന്തരം കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഡ്രൈവറും ക്ലീനറും കുന്ദമംഗലം പോലീസ് പിടികൂടി. ഫറോക്ക് ഇടക്കാട്ടില്‍ കുന്നത്തു മുട്ട വീടില്‍ അബ്ദുല്‍ മനാഫ് കെ (38),
മലപ്പുറം വാഴയൂര്‍ കുളത്തില്‍ പുതുക്കുടി ഹൗസില്‍ മുഹമ്മദ് അജ്മല്‍ കെ പി (26) എന്നിവരാണ് പിടിയിലായത്.
രാത്രിയില്‍ വീണ്ടും പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിക്കുമ്പോള്‍ കുന്ദമംഗലം പോലീസ് പ്രതികളെ പിടികൂടിയത്. കുന്ദമംഗലം പോലീസിന്റെ ഇടപെടല്‍ മൂലം പുലര്‍ച്ചെ 3. 30 മണിയോടെയാണ് പ്രതികളെ പിടികൂടിയത്. മാലിന്യം കേറ്റിയ ടാങ്കര്‍ ലോറി കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മനത്താനത്ത് താഴം എന്ന സ്ഥലത്ത് ഓവുചാലിലേക്ക് മാലിന്യം തളളാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പ്രതികളെയും വാഹനവും പിടികൂടിയത്. കുന്ദമംഗലം എസ് ഐ ഉമ്മര്‍ ടി കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പൊയ്യയില്‍ നിരവധി തവണയാണ് കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മലിന്യം തള്ളിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, സിപിഎം തുടങ്ങിയ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധം നടത്തിയിരുന്നു. നിരാഹാരം വരെ പ്രദേശത്ത് ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പോലീസും പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷനും രാത്രികാല പെട്രോളിങ് പ്രദേശത്ത് നടത്തിയിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഭാഗത്തുള്ള ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ ലോഡ്ജുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള കക്കൂസ് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കുന്ദമംഗലം പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട തോടുകളിലും ജലാശയങ്ങളിലേക്കും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും മറ്റും രാത്രിയുടെ മറവില്‍ ഇവര്‍ മാലിന്യം തള്ളുന്നത്.