Local

മാനാഞ്ചിറ വെളളിമാട്കുന്ന് റോഡിന്റെ പണി ഉടനെ പൂര്‍ത്തീകരിക്കണം


മാനാഞ്ചിറ –വെളളിമാട്കുന്ന് റോഡിന്റെ പണി വേഗം പൂര്‍ത്തിയാക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കണമെന്നും  വൈ.എം.സി.എ മുതല്‍ വെസ്റ്റ്ഹില്‍ വരെയുളള അനധികൃത യാത്ര നടത്തുന്നതും, പാര്‍ക്കിങ്ങ് ചെയ്യുന്നതുമായ വാഹനങ്ങള്‍ തടയണമെന്നും യോഗം ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ – മലാപ്പറമ്പ് റൂട്ടില്‍ ബസ് വേയും പാര്‍ക്കിങ്ങും ഏര്‍പ്പെടുത്തണം. നഗരത്തിലെ മലിനജലം ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ അടിയന്തിര നടപടി സ്വീകരിക്കണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ കണക്കെടുത്ത് അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണം. നഗരത്തിലെ മൃഗാശുപത്രി മുതല്‍ പഴയ റവന്യൂ ഡിവിഷണല്‍ ഓഫീസ് വരെയുളള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ പി ശുഭന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ എന്‍.വി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി. വീരാന്‍കുട്ടി, പി മുഹമ്മദ്, ഇയ്യക്കുന്നത്ത് നാരായണന്‍, സി അമര്‍നാഥ്, സി.പി ഉസ്മാന്‍ കോയ, സി.എന്‍ ശിവദാസന്‍ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും സംസാരിച്ചു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!