Kerala News

ഡിപ്പോകളില്‍ മദ്യക്കടകള്‍ തുടങ്ങാമെന്നത് ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമെന്ന് കെസിബിസി

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള ബിവറേജസ് കോര്‍പറേഷന്‍ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി.ഗതാഗതി മന്ത്രി ആന്റണി രാജുവിനെ വിമര്‍ശിച്ച കെസിബിസി, മദ്യം വാങ്ങാനെത്തുന്നവര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുമെന്നും പറഞ്ഞു. പ്രശ്‌ന ബാധ്യതാ മേഖലയായി ബസ് ഡിപ്പോ മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.ഡിപ്പോകളില്‍ മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും കെസിബിസി മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.

ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ ‘ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ’ എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവര്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് ഭീഷണിയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന് അനുമതി നല്‍കുമെന്നും, കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാമെന്നും ആന്റണി രാജു പറഞ്ഞിരുന്നു .വാടകയുടെ അധിക വരുമാനമാണ് ലക്ഷ്യമെന്നും,ബെവ്കോ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!