ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാലെന്ന് നടി മഞ്ജു വാര്യർ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനൊടെയാണ് മഞ്ജു മോഹൻലാലിനെ കുറിച്ച് മനസ് തുറന്നത്.
മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാൻ ആവശ്യപ്പെട്ട അവതാരകനോട് ‘അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.
‘വളരെ സാധാരണക്കാരാനായി സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റില്‍ പുറത്തുനിന്ന് വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്സൈറ്റഡാവുമ്പോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് നമ്മളും ത്രില്ലടിക്കുമെന്നും മഞ്ജു പറയുന്നു.