‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായി ഉയരും’: മോഹന്‍ലാല്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. നേരത്തെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ബാനര്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത സേനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങള്‍ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ എക്കാലത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഉയരുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. കൂടാതെ സംയുക്ത സേനയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. ‘ഒരു പാരമ്പര്യം എന്ന […]