Entertainment Kerala kerala Trending

‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായി ഉയരും’: മോഹന്‍ലാല്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. നേരത്തെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ബാനര്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത സേനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങള്‍ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ എക്കാലത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഉയരുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. കൂടാതെ സംയുക്ത സേനയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.

‘ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങള്‍ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങള്‍ എക്കാലത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഉയരും. ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നല്‍കുന്നു.ജയ് ഹിന്ദ്’- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

സൈനികരെ പ്രശംസിച്ചുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി, രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെിയിട്ടുണ്ട്.’നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്’ എന്നാണ് മമ്മൂട്ടി കുറിച്ചത്. പോരാളികളുടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞെന്നും ദൗത്യം പൂര്‍ത്തിയാക്കാതെ ഇതിനൊരു അവസാനമില്ലെന്നുമാണ് രജനികാന്ത് എക്സില്‍ കുറിച്ചത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!